ദോഹ: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സാമ്പത്തിക പ്രചാരണങ്ങൾക്കെതിരെയും നിയമവിരുദ്ധമായ സാമ്പത്തിക സ്വാധീനശക്തികൾക്കെതിരെയും (Financial Influencers) പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിച്ച ആഗോള ക്യാമ്പയിനിൽ ഖത്തറും പങ്കുചേർന്നു. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയും (QFMA), ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റിയുമാണ് (QFCRA) രാജ്യത്തെ പ്രതിനിധീകരിച്ച് 'ഗ്ലോബൽ ആക്ഷൻ വീക്ക്' എന്ന അന്താരാഷ്ട്ര ക്യാമ്പയിനിൽ പങ്കാളികളായത്.
ബ്രിട്ടനിലെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) തുടക്കം കുറിച്ച ഈ ആഗോള ക്യാമ്പയിന്റെ രണ്ടാം പതിപ്പാണ് 2026 ഏപ്രിൽ 20 മുതൽ 24 വരെ നടന്നത്.ലോകമെമ്പാടുമുള്ള 17 നിയന്ത്രണ ഏജൻസികളാണ് ഈ വാരത്തിൽ ഒന്നിച്ച് അണിനിരന്നത്. ......
കൊച്ചി : എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ എൻ വി പൈലി സ്മാരക മാധ്യമ പുരസ്കാരം ജീവൻ ടി വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായക്ക് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു. മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ ചുമതലകൾ നിർവഹിക്കേണ്ടതാണ്, ഭരണപക്ഷത്തിന്റെ ശരികേടുകൾക്കെതിരെ ആഞ്ഞടിക്കുക തന്നെവേണം. ......
ദോഹ: ദൂരപഠന (Distance Learning) കാലയളവിലും അധ്യയന വർഷത്തിലുടനീളവും മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരെയും ഭരണനിർവഹണ വിഭാഗം ജീവനക്കാരെയും അൽ-ഈമാൻ അഡൽറ്റ് എഡ്യൂക്കേഷൻ സെന്റർ ആദരിച്ചു. സീനിയർ അഡൽറ്റ് എഡ്യൂക്കേഷൻ കൺസൾട്ടന്റ് മറിയം അൽ മുഹന്നദി, അൽ-ഈമാൻ സെന്റർ ഡയറക്ടർ കുൽത്തും അൽ സുലൈത്തി എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അസാധാരണമായ സാഹചര്യങ്ങളിലും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജീവനക്കാർ കാണിച്ച അസാധാരണമായ പ്രതിബദ്ധതയും പ്രൊഫഷണലിസവും ചടങ്ങിൽ എടുത്തുപറഞ്ഞു.ചടങ്ങിൽ സംസാരിച്ച മറിയം അൽ മുഹന്നദി, ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും വെല്ലുവിളികളെ അതിജീവിച്ച് വിദ്യാഭ്യാസ ദൗത്യം പൂർത്തിയാക്കാനും അധ്യാപകർ കാണിച്ച കഴിവിനെ പ്രശംസിച്ചു. ......
ദോഹ: ഖത്തർ ദേശീയ വികസന തന്ത്രത്തിന്റെയും വിഷൻ 2030-ന്റെയും ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം (Localization) പ്രോത്സാഹിപ്പിക്കുന്ന മികച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി തൊഴിൽ മന്ത്രാലയം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്വദേശി ജീവനക്കാർക്ക് 50,000 മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് സമ്മാനത്തുകയായി ലഭിക്കുക.
സ്വദേശി ജീവനക്കാരുടെ കഴിവുകളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് വിഭാഗങ്ങളിലായാണ് വ്യക്തിഗത അവാർഡുകൾ നൽകുന്നത്.വ്യക്തിഗത അവാർഡുകൾക്ക് പുറമെ, ഒൻപത് പ്രധാന മേഖലകളിൽ നിന്നായി എട്ട് വിഭാഗങ്ങളിൽ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. ......
കിഴക്കമ്പലം : ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡ് നവീകരണത്തിന്റെ മറവില്‍ പി.വി.ശ്രീനിജനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വന്‍ അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും ഹൈക്കോടതിയുടെ കനത്ത പ്രഹരം. ചിത്രപ്പുഴപോഞ്ഞാശ്ശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള പി.വി.ശ്രീനിജന്റെ ഗുഢാലോചനയാണ് ഹൈക്കോടതി ജസ്റ്റിസ് എ.എ. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) സംഘടിപ്പിച്ച 'വെനസ്ഡേ ഫിയസ്റ്റ' ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായി മാറി. 2026 ഏപ്രിൽ 22 ബുധനാഴ്ച ഐ.സി.സി. ......
കൊച്ചി : ഉദാസീനമായി യാതൊരുകാര്യവും ചെയ്യില്ല എന്ന നിർബന്ധമുള്ള വ്യക്തിയായിരുന്നു ജോൺ പോളെന്നു പ്രൊഫ. എം തോമസ് മാത്യു അതിപ്രായപ്പെട്ടു.......
ദോഹ: ലോക പുസ്തകദിനത്തിൽ
ഐ സി സി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗങ്ങളുടെ പുസ്തകങ്ങൾ, ഐസിസിയുടെ പുതിയ സംരംഭമായ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ ഐ സി സി പ്രസിഡൻറ്
എ.പി മണികണ്ഠൻ,
ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്,
ഓതേഴ്സ് ഫോറം പ്രസിഡൻ്റ് ഡോ. സാബു കെ.സി, ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി, ട്രഷറർ അൻസാർ അരിമ്പ്ര എന്നിവർ സംസാരിച്ചു.
വായനയുടെ ഒരു പുതിയ സംസ്കാരത്തിന് ദോഹയിൽ തുടക്കമാകുകയാണെന്നും, പുസ്തകം വായിക്കാനും ചർച്ചചെയ്യാനുമായി ഇനി കോഫി ഷോപ്പുകൾ തേടി പോകേണ്ടതില്ലെന്നും എ.പി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പോലെ പുരോഗതി ലഭിക്കാതെ പോകാം. പദ്ധതികൾ വൈകാൻ സാധ്യതയുണ്ട്, അതിനാൽ ക്ഷമയോടെ മുന്നോട്ട് പോകണം. ......
ചെങ്ങന്നൂർ: മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ പകുതി പിഴയൊടുക്കി തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരമൊരുങ്ങുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഇ-ചെല്ലാൻ അദാലത്ത് 27-ന് ചെങ്ങന്നൂർ ആർടിഒ ഓഫീസിൽ നടക്കും.
2024 ഡിസംബർ 31 വരെയുള്ള ഇ-ചെലാൻ കേസുകൾക്കാണ് പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ......